- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പിതാവ്: പൊള്ളലേറ്റ മകന്റെയും ഭാര്യയുടേയും നില ഗുരുതരം
തൃശൂർ: ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് ജോജിയുടെ പിതാവ് ജോൺസൻ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം.
പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൻ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോൺസൻ. ലോറി ഡ്രൈവറാണ് മകൻ ജോജി.
Next Story



