- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിൽ അഞ്ചുകിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ; പിടിച്ചെടുത്തത് നാലു ലക്ഷത്തോളം വിലവരുന്ന കഞ്ചാവ്
ചേർത്തല: ചേർത്തല റെയിൽവേ സ്‌റ്റേഷനിൽ നിന്നും അഞ്ചുകിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. ജില്ലാ ലഹരിവിരുദ്ധ സംഘവും ചേർത്തല പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ മാവേലിക്കര പള്ളിക്കൽ പ്രണവ് ഭവനിൽ പ്രവീൺ(23), ചാരുംമൂട് കോമല്ലൂർ വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), പള്ളിക്കൽ തെക്കേക്കര ശാന്തഭവനം മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനം സജിത്(21) എന്നിവരാണ് അറസ്റ്റിലായത്. ഒഡീഷയിൽ നിന്നും വിൽപനയ്‌ക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കായംകുളത്തേക്കു ബസ് കാത്തുനിൽക്കുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിനു നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. നർകോട്ടിക് സെൽ ഡിവൈഎസ്‌പി സജിമോൻ, ചേർത്തല ഡിവൈഎസ്‌പി: കെ.വി. ബെന്നി, ചേർത്തല ഇൻസ്പെക്ടർ ബി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എസ്. ഐമാരായ അനിൽകുമാർ, മഹേഷ്, ശ്യാം, സീനിയർ സിപിഒ സുനിൽ, സിപിഒ നിധി തുടങ്ങിയവരും ഉണ്ടായിരുന്നു.



