- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റ്ന: ബിഹാറിൽ ബോട്ട് മറിഞ്ഞ് പതിനെട്ട് കുട്ടികളെ കാണാതായെന്ന് റിപ്പോർട്ട്. മാസാഫർപൂർ ജില്ലയിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കാൻ പുറപ്പെട്ട ബോട്ടാണ് മധുപൂർപട്ടി ഗഡിലുള്ള ബാഗ്മതി നദിയിൽ മറിഞ്ഞത്. ആകെ 34 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് സൂചന.
സംഭവസ്ഥലത്തേക്ക് എത്തണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. അപകടത്തിൽപെട്ട കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story



