- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നപ്രയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ആലപ്പുഴ: പുന്നപ്രയിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തീരദേശ റെയിൽ പാതയിൽ പുന്നപ്ര റെയിൽവെ സ്റ്റേഷനു സമീപം വൈകിട്ട് ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
ശരീരഭാഗങ്ങൾ ട്രെയിൻ കയറി ചിതറി ആളെ തിരിച്ചറിയാനാവാത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്ത് എത്തി. എസ്‌ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Next Story




