- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് പട്ടികജാതി വികസന വകുപ്പ് നടപ്പാക്കി വരുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷിക്കാം. അഞ്ച് മുതൽ 12-ാം ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗം വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. ഒരുലക്ഷം രൂപയാണ് കുടുംബ വാർഷിക വരുമാന പരിധി. സർക്കാർ/എയ്ഡഡ്/സ്‌പെഷ്യൽ/ടെക്‌നിക്കൽ(സ്റ്റേറ്റ് സിലബസ്) സ്‌കൂളുകൾ/കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. 800 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുണ്ടാവണം. അപേക്ഷകർ ജാതി, വരുമാനം, കോഴ്‌സ് സർട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീർണ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ജില്ലാ പട്ടികജാതി വികസന ഓഫീസിൽ/ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ചിനകം കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 8547630127.



