പാലക്കാട്: ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയിലെ ഐ.എൻ.എസ് വെണ്ടുരുത്തിയിൽ നിന്നും ഇന്ത്യൻ നേവിയുടെ പ്രതിനിധികൾ സെപ്റ്റംബർ 26 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ക്യാമ്പ് ചെയ്യും. നേവിയിലെ പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചും പെൻഷൻ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതി പരിഹാരത്തിനുമായി ഇന്ത്യൻ നേവിയിൽനിന്നും വിരമിച്ച വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ആവശ്യമായ രേഖകളുമായി അന്നേദിവസം ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0491 22971633