ആലപ്പുഴ: ആലപ്പുഴ അർത്തുങ്കലിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സജ്ജാദ് ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. പ്രതി കുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.