- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ മെഡിക്കൽ കോളേജിൽ മാസ്‌ക് നിർബന്ധമാക്കി
കണ്ണൂർ: നിപാ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ഗവ. മെഡിക്കൽകോളേജാശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി. ആശുപത്രിയിൽ വരുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നിപ സംശയിക്കുന്ന രോഗികൾ വന്നാൽ ആവശ്യമായ പരിചരണം നൽകാൻ ഡോ.പ്രമോദിന്റെ നേതൃത്വത്തിൽ നോഡൽ ഓഫീസറായി ഇൻഫെക്ഷൻ കൺട്രോൾ യൂനിറ്റ് ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിലുള്ള രണ്ടാം നിലയിൽ മുൻപ് കോവിഡ് ആവശ്യത്തിനായി ഉപയോഗിച്ച ലിഫ്റ്റ് നിപ വ്യാധിക്കുള്ളള കമ്മിറ്റ്ഡ് ലിഫ്റ്റായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 505-വാർഡ് ഐസലേഷൻ വാർഡായി സജ്ജീകരിച്ചതിനാൽ ഈ വാർഡിലേക്ക്പുതിയ അഡ്‌മിഷൻ നിർത്തിവെച്ചിട്ടുണ്ട്. ആശുപത്രിയിൽ സന്ദർശകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാന പ്രവേശന കവാടത്തിലേക്ക് പുറമേയുള്ള എൻട്രി എക്സിറ്റ് പോയന്റുകൾ അടച്ചിടും. പുതിയലിഫ്റ്റുകൾ രോഗികൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നിപ്പ നിയന്ത്രണ കാലയളവിൽ രോഗികളും കൂട്ടിരിപ്പുകാരും നിയന്ത്രണവുമായി സഹകരിക്കണമെന്നും പൊതുജനങ്ങൾ പരമാവധി ആശുപത്രി സന്ദർശനം കുറയ്ക്കണമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.




