- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൈഫോയിഡ് ബാധിച്ച് ചെന്നൈയിൽ മലയാളി ഡോക്ടർ മരിച്ചു; അസുഖം പിടിപെട്ടത് ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയതിന് പിന്നാലെ
ചെന്നൈ: ടൈഫോയിഡ് ബാധിച്ച് മലയാളി ഡോക്ടർ ചെന്നൈയിൽ മരിച്ചു. തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ ഉപ്പുതറ പഞ്ചായത്തിലെ പുളിങ്കട്ട പുത്തൻവീട്ടിൽ രവി-വനജ ദമ്പതികളുടെ മകൾ ആർ.സിന്ധു(26) ആണു മരിച്ചത്.
എംബിബിഎസ് പൂർത്തിയാക്കിയ ശേഷം തിരുവാരൂർ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഓണത്തിനു മുൻപ് വീട്ടിലെത്തി മടങ്ങിയ സിന്ധു ഏതാനും ദിവസം മുൻപ് പനിക്ക് ചികിത്സ തേടിയിരുന്നു. പനി കൂടിയതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. തുടർ പരിശോധനയിലാണ് ടൈഫോയ്ഡ് സ്ഥിരീകരിച്ചത്.
സംസ്‌കാരം ഇന്ന് 2ന് പശുപ്പാറ സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. സഹോദരങ്ങൾ: ടിനു, ടിൻസി.
Next Story



