തൃശൂർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിക്ക് 22 വർഷം കഠിന തടവ്. കൊടകര പാപ്പാത്ത് വീട്ടിൽ രാജുവിനെ(46)നെയാണ് 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സിആർ രവിചന്ദർ ശിക്ഷിച്ചത്.

2015ൽ പല തവണയായി പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഒന്നാം പ്രതി വിചാരണ വേളയിൽ മരിച്ചിരുന്നു. പുതുക്കാട് എഎസ്ഐ ടിആർ രാജൻ രജിസ്റ്റർ ചെയ്ത കേസിൽ സിഐ ആയിരുന്ന എസ്‌പി സുധീരൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വിജു വാഴക്കാല, അഡ്വ കെ എൻ സിനിമോൾ എന്നിവർ ഹാജായി. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകുന്നതോടെപ്പം മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കും നിർദ്ദേശം നൽകി