- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യൂപോയിന്റിൽ നിന്നും കുരങ്ങൻ കൊക്കയിലെറിഞ്ഞ ഐ ഫോൺ അഗ്‌നിരക്ഷാസേന വീണ്ടെടുത്തു; ഫോണെടുത്തത് അരമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിൽ
കല്പറ്റ: നിർത്തിയിട്ട ജീപ്പിൽനിന്ന് കുരങ്ങൻ കൊക്കയിലെറിഞ്ഞ ഐ ഫോൺ അഗ്‌നിരക്ഷാസേന തിരിച്ചെടുത്തുകൊടുത്തു. താമരശ്ശേരി ചുരത്തിലെ വ്യൂപോയന്റിൽ നിന്നും കുരങ്ങൻ താഴേക്കെറിഞ്ഞ 75000 രൂപ വിലയുള്ള ഐഫോണാണ് അഗ്നിരക്ഷാ സേന തിരികെ എടുത്ത് നൽകിയത്. കോഴിക്കോട് പെരുമണ്ണ പിലാതോട്ടത്തിൽ ജാസിമിന്റെ ഫോണാണ് കുരങ്ങൻ തട്ടിയെടുത്തത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം.
ജീപ്പിലെത്തിയ സംഘം വ്യൂപോയന്റിൽ കാഴ്ചകൾ കാണുന്നതിനിടെ കുരങ്ങൻ ഫോണെടുത്ത് താഴേക്കെറിയുകയായിരുന്നു. തുടർന്ന് ഫയർമാനായ ജിതിൻ റോപ്പുകെട്ടി താഴെയിറങ്ങി ഫോൺ എടുത്തുനൽകി. അരമണിക്കൂർനീണ്ട പരിശ്രമത്തിനൊടുവിലാണ് ഫോൺ കണ്ടെടുത്തത്. താഴെവീണെങ്കിലും ഫോണിന് കേടൊന്നും പറ്റിയിരുന്നില്ല. അസി. സ്റ്റേഷൻ ഓഫീസർ പി.എം. അനിൽ, ഫയർമാന്മാരായ എൻ.എസ്. അനൂപ്, എംപി. ധനീഷ്‌കുമാർ, എം. ജിതിൻകുമാർ, ബി. ഷറഫുദീൻ, ഹോംഗാർഡ് കെ.ബി. പ്രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.



