- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തി; കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
കണ്ണൂർ : കണ്ണൂരിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ഇവർ ഇവിടെ എത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വൈകിട്ട് ഏഴിന് ഇവിടെയെത്തിയ സംഘം രാത്രി 12 വരെ ഇവിടെ ഉണ്ടായിരുന്നു. സംഘത്തിൽ സ്ത്രീകൾ ഇല്ലായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് ജില്ലയിലെ മലയോരമേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. കഴിഞ്ഞ ജൂൺ 16നും ജുലൈ 24നും ഓഗസ്റ്റ് 11നുമാണ് ഇതിന് മുമ്പ് മാവോയിസ്റ്റുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടത്.
ഓഗസ്റ്റിൽ കീഴ്പ്പള്ളി പ്രദേശത്ത് എത്തിയ 11 അംഗ മാവോയിസ്റ്റ് സംഘം മുദ്രാവാക്യം വിളിക്കുകയും പ്രസംഗിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.



