- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസ നേർന്ന് പിണറായി വിജയൻ
തിരുവനന്തപുരം: എഴുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസ നേർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സിൽ' ട്വീറ്റ് ചെയ്തു.
Birthday greetings Hon'ble PM @narendramodi ji. Wish you good health and happiness.
- Pinarayi Vijayan (@pinarayivijayan) September 17, 2023
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പിഎം നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് രാഹുൽ 'എക്‌സിൽ' പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ 73ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റിലൂടെയും വീഡിയോ ആശംസകൾ നേരാൻ അവസരമൊരുക്കിയിട്ടുണ്ട്. റീൽസ് മാതൃകയിൽ ഷൂട്ട് ചെയ്ത വീഡിയോകളാണ് നമോയിൽ അപ്ലോഡ് ചെയ്യാൻ കഴിയുക. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്റെ പേര് 'എക്സ്പ്രസ് യുവർ സേവാ ഭാവ്' എന്നാണ്. നമോ ആപ്പിൽ ലോഗിൻ ചെയ്ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാൻ.




