- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനം നിറച്ച ശേഷം പണം ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരന് നേരേ തട്ടിക്കയറി; സെക്യൂരിറ്റി ജീവനക്കാൻ ഇടപെട്ടതോടെ മർദ്ദനം; ആലുവ പുളിഞ്ചോട് ഇന്ത്യൻ ഓയിൽ പമ്പിലെ ജീവനക്കാരന് നേരേ ആക്രമണം
കൊച്ചി: ആലുവ പുളിഞ്ചോട് ഇന്ത്യൻ ഓയിൽ പമ്പിലെ ജീവനക്കാരന് നേരേ ആക്രമണം. പെട്രോൾ അടിക്കാനെത്തിയ രണ്ട് പേർ ജീവനക്കാരനെയും സെക്യൂരിറ്റിയെയും മർദിക്കുകയായിരുന്നു.
പുലർച്ചെ മൂന്നിനാണ് സംഭവം. 50 രൂപയ്ക്ക് പെട്രോൾ അടിക്കാനെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്. ഇന്ധനം നിറച്ച ശേഷം പണം ആവശ്യപ്പെട്ടപ്പോൾ ഇവർ ജീവനക്കാരന് നേരേ തട്ടിക്കയറി.
സെക്യൂരിറ്റി ജീവനക്കാൻ ഇടപെട്ടതോടെ ഇരുവരെയും മർദിക്കുകയായിരുന്നു. ആക്രമണത്തിൽ പമ്പ് ജീവനക്കാരനായ ജാർഖന്ധ് സ്വദേശിയുടെ മൂക്കിന് പരിക്കേറ്റു. സംഭവത്തിൽ ജീവനക്കാരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു
Next Story



