- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു; കൊടുവള്ളിയിൽ ഒമ്പത് വയസ്സുകാരിക്ക് പരിക്ക്
കോഴിക്കോട്: കൊടുവള്ളിയിൽ അയൽവാസിയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഒമ്പത് വയസ്സുകാരിക്ക് പരിക്കേറ്റു. കൊടുവള്ളി പോങ്ങോട്ടൂരിൽ വാടകക്ക് താമസിക്കുന്ന മടവൂർ പുതുശ്ശേരിമ്മൽ ഷിജുവിന്റെ മകൾ അതുല്യക്കാണ് പരിക്കേറ്റത്. ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകർന്നു.
ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയായിരുന്നു സംഭവം. പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതിൽ ഇടിഞ്ഞുവീണത്. മതിലിനടിയിൽ അകപ്പെട്ട കുട്ടിയെ നാട്ടുകാർ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story




