- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കൃഷ്ണപുരം സ്വദേശിക്കും ക്ഷണം; യാത്രാ, താമസ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും
കായംകുളം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് കായംകുലത്തെ കൃഷ്ണപുരം സ്വദേശിക്കും ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിശ്വകർമ കൗശൽ യോജന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് കൃഷ്ണപുരം സ്വദേശിയായ യുവാവിന് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. പവിത്ര മോതിരത്തിന്റെ രൂപത്തിൽ മാലകൾ നിർമ്മിക്കുന്നതിൽ പ്രാഗല്ഭ്യം തെളിയിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് കൃഷ്ണപുരം പാലസ് വാർഡിൽ സന്നിധാനത്തിൽ ശ്യാമിന് അവസരം ലഭിച്ചത്.
യാത്ര, താമസം ഉൾപ്പെടെയുള്ള ചെലവുകൾ കേന്ദ്രസർക്കാർ ആണ് വഹിക്കുന്നത്. 30 വർഷമായി കായംകുളത്ത് തീർത്ഥം പൊഴിച്ചാലുംമൂട് ക്ഷേത്രത്തിനു സമീപം സ്വന്തമായി ആഭരണ നിർമ്മാണശാല നടത്തുകയാണ്. കേന്ദ്ര സർക്കാർ പ്രതിനിധികൾ നേരിട്ടെത്തി ശ്യാമിന്റെ കഴിവ് ബോധ്യപ്പെട്ടിരുന്നു. ഭാര്യ: പ്രവീണ. എസ്‌പി. വിജയശ്രീ, എസ്‌പി.വിജയ് എന്നിവരാണ് മക്കൾ.



