തലശേരി: പാനൂരിൽ മദ്യലഹരിയിൽ പിതാവിന്റെ വെടിയേറ്റു മകന് ഗുരുതരമായി പരുക്കേറ്റു. തെക്കെ പാനൂർ മേലെ പൂക്കോത്ത് ഗോപിയാണ് മകൻ സൂരജിനെ എയർഗൺ കൊണ്ടു വെടി വെച്ചത് പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൂരജിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട് . എയർഗൺ വൃത്തിയാക്കുമ്പോൾ അബദ്ധത്തിൽ തോക്കു പൊട്ടിയതാണെന്നാണ് ഗോപി പൊലിസിൽ നൽകിയ മൊഴി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാനൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ചോദ്യം ചെയ്യുന്നതിനായി ഗോപിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റു ചെയ്യുമെന്ന് പാനൂർ പൊലീസ് അറിയിച്ചു. പാനൂർ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്.