നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വിനായക ചതുർഥിയുടെ ഭാഗമായി കേരളപുരം, പത്മനാഭപുരം, ശുചീന്ദ്രം, വടിവീശ്വരം, കൃഷ്ണൻ കോവിൽ തുടങ്ങി എല്ലാ ഗണപതി ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്തി. എല്ലാക്ഷേത്രങ്ങളിലും രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടു.

ഹിന്ദുമഹാസഭ, ഹിന്ദുമുന്നണി, ശിവസേന ഉൾപ്പെടെയുള്ള സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങളിലും വീടുകളിലുമായി അയ്യായിരത്തിൽപരം ചെറുതും വലുതുമായ ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജ നടത്തി. ഈ വിഗ്രഹങ്ങൾ 23, 24 തിയതികളിൽ പൊലീസ് നിശ്ചയിച്ച വിവിധ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യും.