ആലപ്പുഴ: ടൂറിസം പൊലീസും തുറമുഖ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ രേഖകൾ ഇല്ലാതെ സർവീസ് നടത്തിയ മോട്ടോർ ബോട്ട് പിടിച്ചെടുത്തു. വ്യാപക പരിശോധനയിൽ നിരവധി ബോട്ടുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി. 11 ബോട്ടുകളിൽ നിന്നും 1.10 ലക്ഷം രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകി.

വേമ്പനാട് കായലിൽ മീനപ്പള്ളി ബോട്ട് ടെർമിനൽ, വിളക്കുമരം, ചുങ്കം, പള്ളാത്തുരുത്തി, ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. 11 ഹൗസ് ബോട്ടുകളും രണ്ട് വീതം സ്പീഡ് ബോട്ടുകളും മോട്ടോർ ബോട്ടുകളും അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.