തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവം 2024 ജനുവരി നാലുമുതൽ എട്ടുവരെ കൊല്ലത്ത് നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കായികമേള ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂരിൽ നടക്കും. ശാസ്ത്രോത്സവം നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ തിരുവനന്തപുരത്താണ്. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ ഒൻപതുമുതൽ 11 വരെ എറണാകുളത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു.