തിരുവനന്തപുരം: നിപ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശബരിമല കന്നിമാസ പൂജയ്ക്കായി പോകുന്നതിന് കണ്ടെയ്ന്മെന്റ് മേഖലയിൽ ഉള്ളവർക്ക് നിയന്ത്രണം. അത്തരം സ്ഥലങ്ങളിൽനിന്ന് ആരും പുറത്തുപോകരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. മറ്റു പ്രദേശങ്ങളിൽനിന്നു യാത്രചെയ്യുന്ന ഭക്തർ കണ്ടെയ്ന്മെന്റ് മേഖലകൾ സന്ദർശിക്കുകയോ, അവിടങ്ങളിൽ താമസിക്കുകയോ ചെയ്യരുത്.

പനി, ജലദോഷം, മറ്റു ശ്വാസകോശ രോഗലക്ഷണങ്ങൾ ഉള്ളവർ യാത്ര ഒഴിവാക്കണം. നിലവിൽ ഏതെങ്കിലും രോഗങ്ങൾക്ക് ചികിത്സിക്കുന്നവർ ചികിത്സാരേഖകൾ കൈയിൽ കരുതണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.