കോട്ടയം: ചിങ്ങവനം സുധ ഫിനാൻസിൽനിന്ന് ഒന്നേകാൽക്കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്ന കേസിൽ ഒരു പ്രതി അറസ്റ്റിൽ. കലഞ്ഞൂർ സ്വദേശി അനീഷ് ആന്റണിയാണ് അറസ്റ്റിലായത്.

രണ്ട് പ്രതികളിൽ ഒരാൾ ഒളിവിലാണ്. കൂടുതൽ പ്രതികളുണ്ടാകാമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. പ്രതികളുടെ പേരിൽ പതിനഞ്ചിലധികം കേസുകളുണ്ടെന്നും എസ്‌പി അറിയിച്ചു.