- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഫ്ളാറ്റിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 60 വയസ്സുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ആറു മാസമായി പല തവണയായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.
പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്ളാറ്റിലാണ് താമസിക്കുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയം ഹാഷിർ ഫ്ളാറ്റിലെത്തുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയത്. ഡോക്ടർ മംഗലപുരം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



