തൃശൂർ: അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ ഇഡി റെയ്ഡ് അവസാനിച്ചു. രാവിലെ എട്ടരയോടെയാണ് 24 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായത്.

കരുവന്നൂർ കേസ് പ്രതി സതീഷ്‌കുമാർ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അയ്യന്തോൾ ബാങ്കിൽ റെയ്ഡ് നടത്തിയത്. ഇയാളുടെ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 10 വർഷത്തിനിടയിൽ 40 കോടി രൂപയുടെ ഇടപാടുകൾ നടന്നെന്നാണ് വിവരം. ഒരു ദിവസം 50000 രൂപ വച്ച് 25ലേറെ തവണ ഇയാൾ ബാങ്കിൽ പണം നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാനാണ് ഈ നിക്ഷേപം നടത്തിയതെന്നും ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ഈ ബാങ്കിൽ ഉണ്ടായിരുന്ന നാല് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു.