- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ജോലിക്കെത്തി; രണ്ട് കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ രണ്ട് ഇൻസ്‌പെക്ടർമാരെ കെ.എസ്.ആർ.ടി.സി. സസ്‌പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ കെ.കെ.കൃഷ്ണൻ, ഇൻസ്‌പെക്ടർ പി.പി.തങ്കപ്പൻ എന്നിവർക്കെതിരേയാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ച കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ഇരുവരും മദ്യലഹരിയിലായിരുന്നതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പുതല നടപടി.
Next Story



