തിരുവനന്തപുരം: പേസ് മേക്കർ ഇംപ്ലാന്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് 21 ദിവസം പ്രത്യേക ആകസ്മിക അവധി അനുവദിക്കാൻ തീരുമാനം. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്ക് 45 ദിവസത്തെ പ്രത്യേക ആകസ്മിക അവധി അനുവദിക്കുന്നുണ്ട്. ഇതേരീതിയിൽ പേസ്മേക്കർ ഇംപ്ലാന്റേഷന് വിധേയരാകുന്നവർക്കും അവധി അനുവദിക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് ധനവകുപ്പിന്റെ ഉത്തരവ്.