പരിയാരം: കടലിൽ പാചകത്തിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സ്വദേശി മെദാഹരിയറി(32)നാണ് പാചകത്തിനിടെ ഗുരുതരമായി പരിക്കേറ്റത്. ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയായ ഇയാൾ ബോട്ടിൽ പാചകം ചെയ്യുന്നത്തിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഏഴിമലയ്ക്ക് സമീപം പുറംകടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉടൻ കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.