വയനാട്: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം.

കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മുകേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 2022ലായിരുന്നു ഇവരുടെ വിവാഹം കഴിച്ചത്.