- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് മണ്ണാർക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ടിക്കറ്റ് കവർന്നു; മോഷണം, നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചു. ഓണം ബംപർ ലോട്ടറി നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബംപർ ലോട്ടറി കട കുത്തിത്തുറന്ന് ടിക്കറ്റുകൾ മോഷ്ടിക്കുകയായിരുന്നു.
നറുക്കെടുപ്പ് ദിവസമായ ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മണ്ണാർക്കാട് സ്വദേശി പുഷ്പലതയുടെ ലോട്ടറിക്കട കുത്തിത്തുറന്ന മോഷ്ടാവ്, മൂന്ന് ഓണം ബംപർ ലോട്ടറി ടിക്കറ്റുകളാണ് കവർന്നത്. സംഭവത്തെത്തുടർന്ന് മോഷണംപോയ ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾ പൊലീസിനെയും അധികൃതരെയും അറിയിച്ചു. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം ഇരുപതുപേർക്കും ലഭിക്കും.
Next Story




