തൃശ്ശൂർ: സ്വകാര്യബസിൽ കോളേജ് വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തിൽ മേക്കാട്ടുകുളം സ്വദേശി വിൻസെന്റി(48)നെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം-പാവറട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വിദ്യാർത്ഥിനിക്ക് നേരേ അതിക്രമമുണ്ടായത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

കുന്നംകുളത്തുനിന്നും പാവറട്ടിയിലേക്ക് പോവുകയായിരുന്ന ബസിൽവെച്ച് യാത്രക്കാരനായ വിൻസെന്റ് അതിക്രമം കാട്ടിയെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. തുടർന്ന് ബസിലെ മറ്റുയാത്രക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടിച്ചുവെയ്ക്കുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.