- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്നാറിൽ തെരുവുനായ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക്
ആലപ്പുഴ: മാന്നാറിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ(53), വിഷ്ണു ദേവ്(27), മണലിൽ തറയിൽ ദാമോദരൻ(73) എന്നിവർക്കാണ് പരിക്കേറ്റത്.
ചാങ്ങയിൽ കവലയിൽ വച്ച് ഇന്ന് രാവിലെയാണ് സംഭവം. പ്രഭാതസവാരിക്കായി എത്തിയ സുരേഷിനെയും വിഷ്ണുവിനെയും ആക്രമിച്ച ശേഷമാണ് പാൽ വാങ്ങാനായി എത്തിയ ദാമോദരനെ തെരുവുനായ കടിച്ചത്. പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 10 പേർക്കാണ് മാന്നാറിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
Next Story




