- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിനുള്ളിലെ ടൈലുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; മുറിക്കുള്ളിൽ ചെറു കുഴികൾ രൂപപ്പെട്ടു
തിരുവനന്തപുരം: മാരായമുട്ടത്ത് വീടിനുള്ളിൽ ടൈലുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും കുഴി രൂപപ്പെടുകയും ചെയ്തു. മാരായമുട്ടം സ്വദേശി രത്‌നരാജിന്റെ വീടിന്റെ മുറിയാണ് തകർന്നത്. സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്ന് ജിയോളജി വിഭാഗം വ്യക്തമാക്കി.
രാവിലെ 9 മണിയോടെ വീട്ടിലുള്ളവർ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടൈലുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. മുറിക്കുള്ളിൽ ചെറു കുഴികൾ രൂപപ്പെടുകയും മുറിക്കുള്ളിലെ വെട്രിഫൈഡ് ടൈലുകൾ പൊട്ടുകയുമായിരുന്നു.
വീടിനുള്ളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകൾ ഉണ്ടെങ്കിലും നടുമുറിയിലാണ് കൂടുതലും പൊട്ടലുണ്ടായിട്ടുള്ളത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചിട്ടുണ്ട്.
300 ചതുരശ്ര അടിയോളം വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയിട്ടുള്ളത്. പൊലീസും സംഭവസ്ഥലം സന്ദർശിച്ചു. പൊട്ടിയ ടൈലുകൾ പൂർണ്ണമായും വീടിനുള്ളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ജിയോളജി വിഭാഗം കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.




