കണ്ണൂർ: മൂന്ന് ദിവസം മുൻപ് ചിറ്റാരിപറമ്പ് കുണ്ടേരി പൊയിൽ മുടപ്പത്തൂർ പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം ബുധനാഴ്‌ച്ചഉച്ചയോടെ കണ്ടെത്തി. കുണ്ടേരി പൊയിൽ കോട്ടയിലെ ഷീന നിവാസിൽ കണ്ട്യൻ കുഞ്ഞിക്കണ്ണന്റെ മൃതദേഹമാണ് കൂത്തുപറമ്പ് ഫയർഫോഴ്സും മുങ്ങൽവിദഗ്ദ്ധരും ഇന്ന് രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്‌ച്ച പതിനൊന്നുമണിയോടെയാണ് കുണ്ടേരി പൊയിൽ മുടപ്പത്തൂർ പുഴക്കരയിൽ ഇയാളുടെ ചെരിപ്പും കുടയും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ അസി. ഓഫീസർ എം.രതീശന്റെ നേതൃത്വത്തിൽ തെരച്ചിലാരംഭിച്ചത്. കുഞ്ഞിക്കണ്ണന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. കൂത്തുപറമ്പ്, തലശേരി, മട്ടന്നൂർ എന്നിവടങ്ങളിൽ നിന്നുമെത്തിയ ഫയർഫോഴ്സും മുങ്ങൽവിദഗ്ദ്ധരുമാണ് നാട്ടുകാരുടെ സഹായത്തോടെ പുഴയുടെ ആഴമേറിയ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയത്.