തൃശൂർ: തൃശൂരിൽ ഭർത്താവുമായുണ്ടായ തർക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ. പഴഞ്ഞി ജെറുസലേമിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിയെയാണ് അവശ നിലയിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

തെരുവ് സർക്കസുകാരാണ് ഇരുവരും. കഴിഞ്ഞ ദിവസം രാത്രി 10നായിരുന്നു ആയിരുന്നു സംഭവം. ഭർത്താവുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ ഇവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും മണ്ണെണ്ണ കുടിക്കുകയുമായിരുന്നു.