മൂന്നാർ: ഭാര്യയുടെ സ്വർണാ ഭരണങ്ങളുമായി കടന്നുകളഞ്ഞ ഭർത്താവ് മൂന്നു വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. ആലപ്പുഴ കവിയൂർ സ്വദേശി പ്രശോഭ്(34) ആണ് മൂന്നാർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കൊച്ചി സ്വദേശി അതുല്യയുടെ പരാതിയിലാണ് അറസ്റ്റ്.

വിവാഹശേഷം ഇരുവരും മാങ്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാൾ സ്വർണവുമായി കടന്നു കളഞ്ഞത്. 2020-ൽ ആണ് ഇയാൾ തന്റെ 30 പവൻ സ്വർണവുമായി കടന്നുകളഞ്ഞുവെന്ന് ഭാര്യ മൂന്നാർ പൊലീസിൽ പരാതി നൽകിയത്.

മൂന്ന് വർഷമായി ഒളിവിലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി. മൂന്നാറിൽ എത്തിച്ച പ്രശോഭിനെ കോടതിയിൽ ഹാജരാക്കും.