മുംബൈ: ആറു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന പതിനെട്ടുകാരനെ പൊലീസ് പിടികൂടി. മുംബൈയിലെ വകോലയിൽ ബുധനാഴ്ചയാണു സംഭവം നടന്നത്. ശുചിമുറിയിലേക്കു പോകുകയായിരുന്ന പെൺകുട്ടിക്കു നേരെയായിരുന്നു കൗമാരക്കാരന്റെ അതിക്രമം.

പെൺകുട്ടിയുടെ സ്വകാര്യഭാഗ്യങ്ങളിൽ ഇയാൾ സ്പർശിക്കുകയായിരുന്നു. സംഭവം പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. പോക്‌സോ വകുപ്പുപ്രകാരമാണു കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ആൺകുട്ടിയെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.