- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ: നെയ്യാറ്റിൻകര സ്വദേശി അറസ്റ്റിലായത് എ.എ.റഹീം എംപിയുടെ ഭാര്യയുടെ പരാതിയിൽ
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയും കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റുമായ എബിൻ കോടങ്കരയാണ് (27) സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്. എ.എ.റഹീം എംപിയുടെ ഭാര്യ അമൃത റഹീം നൽകിയ പരാതിയിലാണ് അറസ്റ്റ്.
ഫേസ്‌ബുക്കിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അമൃത റഹീം പരാതി നൽകിയത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിൽ നിന്നാണു ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. എബിനാണ് ഇതു തയാറാക്കിയതെന്നു സൈബർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇടതുവനിതാ നേതാക്കൾക്കെതിരെ ഇതേ പ്രൊഫൈലിൽനിന്നു പ്രചാരണം നടത്തിയിരുന്നതായും സൈബർ പൊലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് അറസ്റ്റ്.
Next Story



