- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെയും പേരക്കുട്ടിയെയും തീകൊളുത്തി കൊന്ന പിതാവ് മരിച്ചു; ജോൺസന്റെ മരണം വിഷം കഴിച്ച് ചികിത്സയിലിരിക്കെ
മണ്ണുത്തി: ഉറങ്ങിക്കിടക്കുമ്പോൾ മകനെയും പേരക്കിടാവിനെയും തീയിട്ടു കൊന്ന പിതാവ് മരിച്ചു. മാടക്കത്തറ പഞ്ചായത്തിലെ ചിറയ്‌ക്കേക്കോടിൽ കൊട്ടേക്കാടൻ ജോൺസൺ(68) ആണ് മരിച്ചത്. വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.
മകനും ഭാര്യയും കുട്ടിയും ഉറങ്ങുന്ന മുറിയിലേക്കു കഴിഞ്ഞ 14നു പുലർച്ചെ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മകൻ ജോജി (38), പേരക്കുട്ടി തെൻഡുൽക്കർ (12) എന്നിവർ മരിക്കുകയും മരുമകൾ ലിജിക്കു (32) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം വിഷം കഴിച്ച പ്രതി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.
Next Story



