തിരുവനന്തപുരം: ആലപ്പുഴ വഴി കാസർകോട്- തിരുവനന്തപുരം റൂട്ടിൽ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്‌പ്രസിന്റെ ഉദ്ഘാടന സർവീസ് നാളെ ഉച്ചയ്ക്ക് 12.30ന് കാസർകോട്ടു നിന്ന് ആരംഭിക്കും. ഇതിൽ ക്ഷണം ലഭിച്ചവർക്കു മാത്രമാണു പ്രവേശനം. ട്രെയിൻ ഇന്നലെ വിജയകരമായ ട്രയൽറൺ നടത്തി. യാത്രക്കാരുമായുള്ള ആദ്യ സർവീസ് 26ന് വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. രാത്രി 11.55ന് കാസർകോട്ടെത്തും. തിരികെ 27ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് തിരുവനന്തപുരത്തെത്തും.

മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജംക്ഷൻ, ആലപ്പുഴ, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി.മുഹമ്മദ് ബഷീർ എംപി റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിരുന്നു.