- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്തിയ ഇനം കാർഷിക വിത്തുകൾ വാഗ്ദാനം ചെയ്ത് 1.2 കോടി രൂപയുടെ തട്ടിപ്പ്; പണം തട്ടിയത് മണ്ണുത്തി അഗ്രികൾച്ചറൽ ഫാമിന്റെ പേരിൽ: ഒരാൾ അറസ്റ്റിൽ
തിരുവല്ല: മുന്തിയ ഇനം കാർഷികവിളകളുടെ വിത്തുകൾ വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി വെളിയംകുന്ന് വി.പി. ജെയിംസ് (46) ആണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. വേങ്ങൽ വേളൂർമുണ്ടകം സ്വദേശി തമ്പിയുടെ പരാതിയിലാണ് അറസ്റ്റ്. 6.73 ലക്ഷം രൂപ തമ്പിയുടെ പക്കൽനിന്ന് തട്ടിയെടുത്തെന്നാണ് പരാതി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പലരിൽനിന്നായി 1.2 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പെരുമ്പെട്ടി സ്വദേശി എബ്രഹാം കെ.തോമസിന്റെ പക്കൽനിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുകാട്ടി ജെയിംസിനെതിരേ പെരുമ്പെട്ടി സ്റ്റേഷനിൽ കേസുണ്ട്.
മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് ഇയാളുടെ പക്കലുണ്ടായിരുന്നു. ഫാമിന്റെ പ്രതിനിധിയെന്ന വ്യാജേനയാണ് ജെയിംസ് ആളുകളെ പരിചയപ്പെട്ടതും തട്ടിപ്പ് നടത്തിയതും.
മലേഷ്യൻ തെങ്ങിൻതൈ ഉൾപ്പെടെയുള്ള കാർഷികവിളകളുടെ വിത്തുകൾ നൽകാമെന്ന് വാഗ്ദാനംചെയ്യും. ചിലർക്ക് വിത്തുകൾ നൽകും. മുന്തിയവിത്തുകൾ നട്ടാൽ വൻവരുമാനം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയിരുന്നത്. തൃശ്ശൂർ, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് ഇയാൾ തട്ടിപ്പുകളേറെയും നടത്തിയത്. പണം ആഡംബരഹോട്ടലുകളിലെ താമസത്തിനും ലോട്ടറി എടുക്കുവാനും ചെലവഴിച്ചെന്ന് പ്രതി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.



