തൃശൂർ: വാതിൽ അടയാത്തതിനേ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ 20 മിനിറ്റ് പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെട്ട ട്രെയിൻ 9.30ഓടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

9:32ന് ഇവിടെനിന്ന് പുറപ്പെടേണ്ട ട്രെയിൻ 9:55നാണ് യാത്ര തിരിച്ചത്. സാങ്കേതിക തകരാർ മൂലം വാതിൽ അടയ്ക്കാൻ കഴിയാതിരുന്നതിനാൽ ട്രെയിൻ പിടിച്ചിടുകയായിരുന്നു.

എൻജിൻ റൂമിൽനിന്ന് തന്നെയുള്ള നിയന്ത്രണത്തിലാണ് വാതിൽ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്. പിന്നീട് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ പുറപ്പെടുകയായിരുന്നു.