- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കണ്ടെത്താൻ വീട്ടിൽ പൊലീസിന്റെ പരിശോധന; പിന്നാലെ കുമളി സ്റ്റേഷൻ മുറ്റത്ത് വിഷം കഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
ഇടുക്കി: കുമളി പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. കുമളി സ്വദേശി മുനിയാണ്ടി സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ആണ് സ്റ്റേഷന് മുന്നിലെത്തി വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ പിന്നീട് പൊലീസ് തടയുകയും തേനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഞ്ചാവ് വിൽപന, മോഷണം തുടങ്ങി വിവിധ കേസുകളിൽ പ്രതിയാണ് സുരേഷ് എന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തിൽ ഇയാളുടെ വീട്ടിൽ ശനിയാഴ്ച രാവിലെ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, പരിശോധനയിൽ കഞ്ചാവോ മറ്റുലഹരിവസ്തുക്കളോ കണ്ടെടുക്കാനായില്ല. തുടർന്ന് പൊലീസ് സംഘം പരിശോധന അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെയാണ് ഇയാൾ സ്റ്റേഷന് മുന്നിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
യുവാവിന്റെ ആത്മഹത്യാശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസുകാർ ഇയാളെ തടയുകയും പിന്നീട് തേനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കൈയിൽ കരുതിയിരുന്ന വിഷം കഴിക്കുന്നത് കണ്ട് പൊലീസുകാർ ഓടിയത്തി വിഷം ഛർദ്ദിപ്പിക്കാൻ ശ്രമിക്കുകയും വൈകാതെ ഇയാളെ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. സുരേഷ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.




