കോഴിക്കോട്: എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഉള്ളിയേരി പാലോറ അരീപ്പുറത്ത് മുഷ്താഖ് അൻവർ (23) ആണ് വീട്ടിൽവച്ച് പിടിയിലായത്. 65 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിതരണ സംഘത്തിലെ കണ്ണിയാണ് ഇയാളെന്നു സംശയിക്കുന്നു കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരിൽ മറ്റൊരു കേസ് നിലവിലുണ്ട്.

സംസ്ഥാനത്തുടനീളം നടക്കുന്ന ഡിഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. അത്തോളി പൊലീസ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്ഐ ആർ.രാജീവ്, എഎസ്ഐമാരായ എം.സുരേഷ്‌കുമാർ, ഇ.കെ.രജിഷ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.