- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് പിഎസ്‌സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം
കോഴിക്കോട്: നിപ ബാധയെ തുടർന്ന് കോഴിക്കോട്ട് പിഎസ്‌സി പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം. കണ്ടെയ്ന്മെന്റ് സോണുകളിലെ പരീക്ഷ കേന്ദ്രങ്ങൾക്കാണ് മാറ്റമുള്ളതായി അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്റർ 1 ജിവിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. ഉദ്യോഗാർഥികൾ പഴയ അഡ്‌മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു. സെപ്റ്റംബർ 26ന് നടക്കേണ്ട പിഎസ്‌സി പരീക്ഷയുടെ കേന്ദ്രങ്ങളാണ് മാറ്റിയത്.
Next Story




