തൃശൂർ: തിരുവില്വാമലയിൽ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ലക്കിടി സ്വദേശി ഭരതൻ(43) ആണ് മരിച്ചത്.

വില്വാദ്രിനാഥ ക്ഷേത്രക്കുളത്തിൽ ഇന്ന് രാവിലെയാണ് ഭരതന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രങ്ങളും ചെരുപ്പും കണ്ടത്.

തുടർന്ന് പൊലീസും സ്‌കൂബാ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഭരതന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഏഴിന് ഭരതൻ കുളത്തിൽ ഇറങ്ങുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ അറിയിച്ചു.