- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾ മദ്യപിച്ച് വഴക്കുണ്ടാക്കി; മർദ്ദനമേറ്റ മത്സ്യബന്ധന തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂർ: മദ്യപിച്ച് വഴക്കുണ്ടാക്കിയ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. മതിലകം പൊലീസ് പരിധിയിലെ പി.വെമ്പല്ലൂരിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പി. വെമ്പല്ലൂർ കാവുങ്ങൾ ധനേഷ് (40) ആണ് മരിച്ചത്. പ്രദേശത്തെ തെക്കുടം ബസാറിന് സമീപം കൂട്ടുകാർ തമ്മിൽ മദ്യപിച്ച് വഴക്കുണ്ടായതാണെന്ന് പറയുന്നു. മർദ്ദനമേറ്റ ധനേഷിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story




