- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിക്കാൻ സാഹചര്യം; എൽഡിഎഫിൽ ആരും പുറകിൽ നിന്ന് കുത്തുന്നില്ലെന്നും യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ജോസ് കെ മാണി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിലുയരുന്ന പൊതുവികാരമെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി. കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ട്.
എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറയ്ക്ക് സീറ്റ് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണുള്ളത്. യുഡിഎഫിലേക്ക് കേരളാ കോൺഗ്രസ് തിരിച്ച് പോകില്ല. ആരും പുറകിൽ നിന്ന് കുത്തുന്നില്ല. കേരള കോൺഗ്രസ് മുന്നണിക്കുള്ളിൽ നിന്ന് വളരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
Next Story




