തൃശൂർ: സുനാമി കോളനിയിൽ മർദനമേറ്റ യുവാവ് മരിച്ചു. കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്.
മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ധനേഷിനു മർദനമേറ്റത്. ധനേഷും സുഹൃത്തുക്കളായ നാല് പേരും ചേർന്നാണ് മദ്യപിച്ചത്. റോഡിൽ വീണുകിടന്ന ധനേഷിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.