തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈമാസം 30-ഓടെ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ്. ഇതിന്റെ സ്വാധീനത്തിൽ ചില സ്ഥലങ്ങളിൽ കനത്തമഴ പെയ്‌തേക്കും.

27-ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 28-ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകി.