- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിനു മുന്നിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; പിടിയിലായത് കഞ്ചാവു കച്ചവടത്തിന് ജയിൽ ശിക്ഷ അനുഭവിച്ച 24കാരൻ
തിരുവനന്തപുരം: സ്‌കൂളിനു മുന്നിൽ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. അഞ്ചുമരംകാല ജംഗ്ഷനു സമീപത്തെ സ്‌കൂളിനു മുന്നിലാണ് ബൈക്കിലെത്തിയ യുവാവിനെ എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
കരിക്കാമൻകോട് അഭയാലയത്തിൽ ലിനു എന്നുവിളിക്കുന്ന അഭയൻ (24) നാണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്നും എംഡിഎംഎ പൊലീസ് പിടികൂടി. വെള്ളറട സബ് ഇൻസ്പെക്ടർ റസൽ രാജ്, എഎസ്‌ഐ അജിത്ത് കുമാർ, സിപിഒമാരായ പ്രതീക്ഷ്, ഷാജൻ, സജിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി . പ്രതിക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നും കൂടുതൽ കണ്ണികൾ ആരൊക്കെയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഇതിനുമുമ്പും കഞ്ചാവ് കച്ചവടം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Next Story



